Experience the Difference
ശാന്തീതീരം… പുണ്യതീരം…
ചരിത്ര പൈതൃകംപേറി ശാന്തമായൊഴുകുന്ന ഭാരതപുഴയുടെ തീരത്ത് മനുഷ്യ ജന്മം ശരീരമുപേക്ഷിച്ച് യാത്ര അവസാനിപ്പിക്കുന്നൊരിടമുണ്ട്. ശാന്തിയും സമാധാനവും തേടിയുള്ള സഞ്ചാരത്തിനിടയിൽ അധികമാരും കടന്നു ചെല്ലാൻ ഇഷ്ടപ്പെടാത്ത സ്ഥലമാണത്. മഹാഭാരത യുദ്ധത്തിൽ മരിച്ചവർക്കായി പഞ്ചപാണ്ഡവർ പിതൃതർപ്പണം നടത്തിയെന്ന് വിശ്വസിക്കുന്ന നിളയുടെ പുണ്യതീരം. പഞ്ചപാണ്ഡവരും ശ്രീകൃഷ്ണനും സ്വർഗ്ഗാരോഹണം നടത്തിയെന്ന് വിശ്വസിക്കുന്നൊരിടം. ആ ഓർമകൾ കൊണ്ടാകണം മനുഷ്യായുസ്സിന്റെ വേരറുക്കുമ്പോൾ നിത്യശാന്തിക്കായി തിരഞ്ഞെടുക്കുന്നതും ഭാരതപുഴയോരത്തെ ഈ ശാന്തീതീരത്താണ്.